കെഎസ്ആര്‍ടിസി ദീര്‍ഘദൂര നിരക്കുകള്‍ കൂട്ടുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കിലോമീറ്ററിന് ഏഴു പൈസയാണ് വര്‍ദ്ധന.
നേരത്തെ സാധാരണ ബസ് സര്‍വീസുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ദീര്‍ഘദൂര നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇതുമൂലം പലയിടത്തും സാധാരണ, ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഒരേ ചാര്‍ജായി മാറിയിരുന്നു.
എന്നാല്‍ നഷ്ടത്തില്‍ പോകുന്ന കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ നിരക്കു വര്‍ദ്ധിപ്പിക്കാതെ മറ്റു വഴികളില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. ഈ അടുത്തിടയ്ക്ക് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളുടെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചതോടെ കോര്‍പറേഷന്‍ വീണ്ടും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് നിരക്കുവര്‍ദ്ധക്കുള്ള തീരുമാനം.
ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം എട്ടു കോടിയാണ്. ദീര്‍ഘദൂര നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ഈ നഷ്ടം ആറുകോടിയായി കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.












Click it and Unblock the Notifications