മുസ്ലിം ലീഗ് നേതൃയോഗം തുടങ്ങി
കോഴിക്കോട്: മുസ്ലിം ലീഗിന്റെ നേതൃയോഗം ജനവരി 29 ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസില്‍ തുടങ്ങി.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അഖിലേന്ത്യാ പ്രസിഡന്റ് ബനാത്ത്വാല പതിവില്‍ നിന്ന് വിപരീതമായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാര്‍ട്ടിയിലെ പ്രശ്നങ്ങളും സര്‍ക്കാര്‍ വകുപ്പുകളും പ്രവര്‍ത്തനവും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും.
പാര്‍ട്ടി ശക്തിപ്പെടുത്തേണ്ട സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ആമുഖപ്രസംഗത്തില്‍ പി. കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications