ലോട്ടറി നിരോധനം പിന്‍വലിക്കണം: വി.എസ്
കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറി നിരോധിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. ലോട്ടറി നിരോധനം സംസ്ഥാനത്തെ മൂന്നുലക്ഷത്തിലധികം കുടുംബങ്ങളെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയില്‍ ലോട്ടറി കേസ് വാദത്തിനായി ഒരു മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാന്‍ തയ്യാറാവാതിരുന്ന സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. സര്‍ക്കാരിന്റെ നിരുത്തരവാദിത്വമാണ് കേസ് പരാജയപ്പെടാന്‍ കാരണം.
നിരോധനം വഴി ലോട്ടറി വില്‍പ്പനക്കാരുടെ കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇവരെ പുനപധിവസിപ്പിക്കാന്‍ എത്രയും വേഗം വഴി കണ്ടെത്തണം. ലോട്ടറി നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ പേരില്‍ വിദ്യാഭ്യാസവകുപ്പും സോഫ്റ്റ്വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications