കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റിക്ക് വില്‍ക്കാന്‍ തീരുമാനം

  • By Staff
Google Oneindia Malayalam News

കൊച്ചി: കാക്കനാട്ടെ 100 ഏക്കറോളം വരുന്ന ഇന്‍ഫോപാര്‍ക്ക് ഇന്റര്‍നെറ്റ് സിറ്റി തുടങ്ങുന്ന ദുബായ് സ്മാര്‍ട്ട് സിറ്റിക്ക് സര്‍ക്കാര്‍ വില്‍ക്കുന്നു. ഇതുസംബന്ധിച്ച കരാറില്‍ അടുത്ത മാസം ഒപ്പിടും.

ഇന്‍ഫോപാര്‍ക്കടക്കം നാനൂറ് ഏക്കര്‍ സ്ഥലം സ്മാര്‍ട്ട് സിറ്റിക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ നൂറ് ഏക്കര്‍ സ്ഥലം സൗജന്യമായിട്ടായിരിക്കും നല്‍കുന്നത്. ഇന്‍ഫോപാര്‍ക്കടക്കം ബാക്കിയുള്ള മുന്നൂറ് ഏക്കര്‍ സ്ഥലത്തിന് സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പണം ഈടാക്കും.

ഇന്‍ഫോപാര്‍ക്ക് വില്‍ക്കുന്നതിനായി അതിന്റെ മൂല്യനിര്‍ണയം നടത്താന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇന്‍ഫോപാര്‍ക്ക് കൈമാറണമെന്ന നിബന്ധനയില്‍ സ്മാര്‍ട്ട് സിറ്റി ഉറച്ചുനിന്നപ്പോള്‍ സര്‍ക്കാര്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.

സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നതിനായി മുന്നൂറ് ഏക്കര്‍ സ്ഥലം കണ്ടെത്തുന്നതിന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ഐടി നിയമ പ്രകാരം നിശ്ചിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭത്തിന് ഭൂമി സൗജന്യമായി നല്‍കാം. ഇതുനസരിച്ചാണ് നൂറേക്കര്‍ സൗജന്യമായി നല്‍കുന്നത്. ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം തടസപ്പെടുത്താത്ത രീതിയിലായിരിക്കും സ്മാര്‍ട്ട് സിറ്റിക്ക് കൈമാറുന്നത്.

ദുബായ് സ്മാര്‍ട്ട് സിറ്റി സംഘം ഫിബ്രവരി 20ന് വീണ്ടും കേരളത്തിലെത്തും. അതിന് മുമ്പായി കരാറിന് അന്തിമരൂപം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X