ഗോവയില്‍ ബി ജെ പി ഭൂരിപക്ഷം തെളിയിയ്ക്കണം
പനാജി: ബി ജെ പി നേതൃത്ത്വത്തിലുള്ള ഗോവ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിയ്ക്കണമെന്ന് ഗോവ ഗവര്‍ണര് എസ്. സി. ജമീര്‍ വ്യക്തമാക്കി.
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത് ആവശ്യമായിരിയ്ക്കുകയാണ്. ബി ജെ പിയില്‍ നിന്ന് നാല് അംഗങ്ങള്‍ രാജിവച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിയ്ക്കാനുള്ള അവസരം സര്‍ക്കാരിന് നല്‍കണമെന്നാണ് ബിജെപിയുടെ മുഖ്യമന്ത്രിയായ മ നോഹര്‍ പാരികറും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications