Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാസ് കോളേജ് ഉടമ രാജ അറസ്റില്‍

തിരുനെല്‍വേലി: തിരുനെല്‍വേലി ജില്ലയിലെ വടക്കംകുളത്തെ രാജാസ് കോളജുകളുടെ ഉടമയായ സര്‍ദാര്‍ രാജയെ തിരുനെല്‍വേലി പൊലീസ് അറസ്റ് ചെയ്തു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന അല്ലാടി അരുണയുടെ കൊലസംബന്ധിച്ച കേസിലാണ് രാജ അറസ്റിലായത്.

വടക്കം കുളത്ത് വച്ച് അറസ്റ് ചെയ്ത രാജയെ അംബാസമുദ്രത്തിലേയ്ക്ക് കൊണ്ടുപോയി. തിരുനെല്‍വേലി ജില്ലയിലെ തന്നെ സീതപയര്‍നെല്ലൂരില്‍ കോളജുകളുള്ള അല്ലാടി അരുണയുമായി രാജയ്ക്കുണ്ടായിരുന്ന വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഈയിടെ രാജാസ് കോളജിലെ ചില കോഴ്സുകള്‍ക്ക് എ.ഐ.സി.ടി.ഇ. അംഗീകാരം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ അല്ലാടി അരുണയാണെന്നാണ് രാജ കരുതുന്നത്. എന്നാല്‍ ഇത് പുറത്ത് വരാതെ ജാതി വിരോധം കാരണം ഉണ്ടായ കൊലയാണെന്ന് വരുത്തി തീര്‍ക്കത്തക്ക തരത്തിലാണ് കൊല ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.

തിരുനെല്‍വേലി ജില്ലയിലെ പ്രധാന വിഭാഗമായ തേവര്‍ വിഭാഗത്തിന് അല്ലാടി അരുണയോട് വിരോധം ഉണ്ടായിരുന്നു. ചെന്നൈയില്‍ വച്ച് തേവര്‍ വിഭാഗത്തില്‍ പെട്ട കട്ടത്തുറൈ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്ന് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളെ അല്ലാടി അരുണ രക്ഷിയ്ക്കാന്‍ വേണ്ടത് ചെയ്തെന്നതാണ് തേവര്‍ വിഭാഗത്തിന് അല്ലാടി അരുണയോട് വിരോധമുണ്ടാകാന്‍ കാരണം. ഇത് മുതലെടുത്ത് തിരുനെല്‍വേലിയിലുള്ള തേവര്‍ വിഭാഗത്തിലെ ചിലരെ വാടക കൊലയാളികളായി രാജ ഉപയോഗിയ്ക്കുകയായിരുന്നതായി പൊലീസ് പറഞ്ഞു.

അല്ലാടി അരുണ കൊലകേസില്‍ അറസ്റിലായ വേല്‍ ദുരൈ എന്നയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് രാജയെ പൊലീസ് അറസ്റ് ചെയ്തത്. വേര്‍ദുരൈ, ബെന്നി എന്നിവരെ പൊലീസ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് പിടികൂടാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ബെന്നി സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ഇപ്പോള്‍ പൊലീസ് കസ്റഡിയിലുള്ള വേല്‍ ദുരൈയാണ് കൊല സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് നല്‍കിയത്.

ഈ കേസില്‍ ഇതുവരെ ആറ് പേര്‍ അറസ്റിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+