വല്ലാര്‍പ്പാടം: കരാര്‍ കൈമാറ്റം ഫിബ്ര. ഏഴിന്
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണം സംബന്ധിച്ച ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണലുമായുള്ള അന്തിമകരാറിന്റെ കൈമാറ്റം ഫിബ്രവരി ഏഴിന് നടക്കും.
തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ടി. ആര്‍. ബാലു ദുബായ് പോര്‍ട്സ് ഇന്റര്‍നാഷണല്‍ അധികൃതര്‍ക്ക് കരാര്‍ കൈമാറും.
ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ബാബു ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ പോര്‍ട്ട് ട്രസ്റ് ചെയര്‍മാന്‍ ജേക്കബ് തോമസ്, മേയര്‍ സി. എം. ദിനേശ്മണി, ജിഡിഡിഎ ചെയര്‍മാന്‍ ആന്റണി ഐസക്, കൊച്ചി വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു.
വല്ലാര്‍പ്പാടത്തേക്കുള്ള റെയില്‍വൈ ലൈന്‍ സംബന്ധിച്ച് റീസര്‍വെ നടത്താന്‍ റെയില്‍വെക്ക് ചീഫ് സെക്രട്ടറി കത്തയക്കും. കളമശേരിയില്‍ നിന്നും പദ്ധതി പ്രദേശത്തേക്കുള്ള നിര്‍ദിഷ്ട റെയില്‍ പാത നഗരത്തില്‍ അസൗകര്യം സൃഷ്ടിക്കുമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
വല്ലാര്‍പ്പാടത്തു നിന്ന് മുളവുകാട്, കോതാട്, ചേരാനല്ലൂര്‍ വഴി കളമശേരിയിലേക്ക് റോഡ് നിര്‍മിക്കാനായി 40 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. 80 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് റോഡ് നിര്‍മിക്കുന്നത്.












Click it and Unblock the Notifications