ഇറാക്കില്‍ വോട്ടെടുപ്പ് തുടങ്ങി
ബാഗ്ദാദ്: ആക്രമണത്തിന്റെ നിഴലില്‍ ജനവരി 30 ഞായറാഴ്ച ഇറാക്കില്‍ നോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെ പോളിംഗ് സ്റേഷനുകള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണങ്ങളുണ്ടായി.
50 വര്‍ഷത്തിനിടെ ഇറാക്കില്‍ നടക്കുന്ന ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പാണിത്. ഇറാക്കിന്റെ ഇടക്കാല പ്രസിഡന്റ് ഗാസി അല്‍-യോവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. സ്വതന്ത്ര ലോകവുമായി ഇറാക്ക് ഒന്നുചേരുന്നതിനുള്ള ആദ്യത്തെ ചുവടുവെപ്പാണ് വോട്ടെടുെപ്പെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ഗാസി വാര്‍ത്താലേഖകരോട് പറഞ്ഞു.
സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന പോളിംഗ് സ്റേഷനുകളില്‍ വോട്ടര്‍മാരുടെ നിര രാവിലെ മുതല്‍ കണ്ടുതുടങ്ങി. രാവിലെ എട്ടരയോടൊണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് ആക്രമണങ്ങളുണ്ടായത്.
ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ബാഗ്ദാദില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനേകം യുഎസ് സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ നിഴലിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയിലേറെയായി ഇറാക്കില്‍ ആക്രമണ പരമ്പരയാണ് നടന്നുവന്നിരുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷവും ഇറാക്കിന്റെ സുരക്ഷയ്ക്കായി യുഎസ് സൈന്യം ഇറാക്കില്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications