Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാക്കില്‍ ആക്രമണങ്ങളില്‍ 36 മരണം

ബാഗ്ദാദ്: ഇറാക്കില്‍ വോട്ടെടുപ്പിനിടെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 36 പേര്‍ മരിച്ചു. വോട്ടെടുപ്പില്‍ 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

പുതിയ ഭരണഘടനക്ക് രൂപം നല്‍കാനുള്ള 272 അംഗ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നൂറിലേറെ രാഷ്ട്രീയകക്ഷികളാണ് മത്സരിക്കുന്നത്.

പടിഞ്ഞാറന്‍ ബാഗ്ദാലിലെ പോളിംഗ് സ്റേഷനിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ചാവേറും മൂന്ന് പൊലീസുകാരും ഒരു നാട്ടുകാരനും മരിച്ചു. വോട്ടര്‍മാരുടെ അടുത്തേക്ക് വന്ന ചാവേര്‍ ബോംബ് പൊട്ടിക്കുകയായിരുന്നു. ആറ് പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ ബാഗ്ദാലിലെ ഒരു സ്കൂളിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. മൂന്ന് പേരും ചാവേറും സ്ഫോടനത്തില്‍ മരിച്ചു. ബാഗ്ദാദിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഒരു പോളിംഗ് സ്റേഷനില്‍ നടന്ന മൂന്നാമത്തെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. എട്ടോളം പേര്‍ക്ക് പരിക്കേറ്റു. പോളിംഗ് സ്റേഷനായി പ്രവര്‍ത്തിച്ച മറ്റൊരു സ്കൂളില്‍ നടന്ന സ്ഫോടനത്തില്‍ ചാവേറടക്കം നാല് പേര്‍ മരിച്ചു.

മറ്റ് ചാവേര്‍ ആക്രമണങ്ങളില്‍ നാല് പേര്‍ മരിച്ചു. സാദിര്‍ നഗരത്തിലെ ഒരു പോളിംഗ് സ്റേഷനില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആമേലില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേരും ഖാന്‍ അല്‍ മഹാവിലില്‍ നടന്ന ആക്രമണത്തില്‍ ഒരു പൊലീസുകാരനും മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+