ഗോവ: കോണ്‍ഗ്രസ് ഭൂരിപക്ഷം അവകാശപ്പെട്ടു
പണാജി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ എസ്. സി. ജാമിറിനെ കണ്ടു.
പുതിയതായി രൂപീകരിച്ച ഐക്യ മുന്നണി യോഗം ചേര്‍ന്ന് പ്രതാപ് സിംഗ് റാണെയ നേതാവായി തിരഞ്ഞെടുത്തതായി ഗോവ പിസിസി പ്രസിഡന്റ് ലുസിഞ്ഞോ ഫെലേരോ അറിയിച്ചു.
ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ പാരികറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുവന്നത്.












Click it and Unblock the Notifications