ഗോവ: സല്‍ദാനയുടെ പിന്തുണ ബിജെപിക്ക്
പണാജി: ഗോവയില്‍ യുനൈറ്റഡ് ഗോവ ഡമോക്രാറ്റിക്ക് പാര്‍ട്ടി (യുജിഡിപി)യുടെ എംഎല്‍എയും ടൂറിസം മന്ത്രിയുമായ മഥാനി സല്‍ദാന മനോഹര്‍ പാരികര്‍ സര്‍ക്കാരിനെ പിന്തുണക്കും.
സല്‍ദാനയുടെ പിന്തുണ പ്രതിസന്ധിയിലായ പാരികര്‍ സര്‍ക്കാരിന് നിര്‍ണായകമാണ്. സല്‍ദാന ബിജെപിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയതോടെ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സല്‍ദാനയുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് നേരത്തെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.
സ്പെയിന്‍ സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് സല്‍ദാന ഗോവയില്‍ മടങ്ങിയെത്തിയത്. മുഖ്യമന്ത്രിയെയും ബിജെപി നേതാക്കളെയും കണ്ട് സല്‍ദാന തന്റെ പിന്തുണ അറിയിച്ചു.
പാരികര്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച യുജിഡിപിയുടെ ഏക എംഎല്‍എയാണ് സല്‍ദാന.












Click it and Unblock the Notifications