Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: വിജയേന്ദ്ര പണം നല്‍കിയെന്ന് രഘു

കാഞ്ചീപുരം: ശങ്കരരാമനെ വധിക്കാന്‍ തന്റെ പങ്കെന്ന നിലയില്‍ വിജയേന്ദ്ര സരസ്വതി ജയേന്ദ്ര സരസ്വതിക്ക് 15 ലക്ഷം രൂപ നല്‍കിയതായി വിജേയന്ദ്രയുടെ സഹോദരന്‍ രഘു വെളിപ്പെടുത്തിയെന്ന് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം. ഈ പണം കാഞ്ചി മഠത്തിന്റെ രണ്ടു ട്രസ്റ്റുകളില്‍ നിന്നാണ് പിന്‍വലിച്ചതെന്നും പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിന് അപ്പു, കതിരവന്‍, രവി സുബ്രഹ്മണ്യം എന്നിവര്‍ വിജയേന്ദ്രയെ കാണുകയും ജയേന്ദ്ര സരസ്വതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശങ്കരരാമനെ വധിക്കാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു. ഈ തീരുമാനത്തെ പിന്‍തുണച്ച വിജയേന്ദ്ര തങ്ങളുടെ പങ്കെന്ന നിലയ്ക്ക് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

മഠത്തില്‍ വിജയേന്ദ്രയുടെ സഹോദരനെന്ന നിലയില്‍ പരിഗണന ലഭിച്ചിരുന്ന രഘുവാണ് എസ്എസ്എസ് വിഎസ് ട്രസ്റ് , ഗതികാശ്രമം എന്നിവിടങ്ങളിലെ ട്രസ്റിമാരെ നിയമിച്ചത്. ഇവരില്‍ നിന്നും താന്‍ ആവശ്യത്തിനു പണമെടുക്കാറുണ്ടെന്നും ശങ്കരരാമനെ വധിക്കാന്‍ നല്‍കിയ പണം ഇങ്ങനെ ലഭിച്ചതാണെന്നും രഘു പറഞ്ഞു.

കൊലപാതകം നടത്തിയെന്നു സമ്മതിച്ച് അഞ്ചുപേരെ വ്യാജമായി ഹാജരാക്കാനും അവരെ ഏര്‍പ്പാടാക്കിയവര്‍ക്ക് പുതിയ മൂന്നു മോട്ടോര്‍ സൈക്കിളുകള്‍ നല്കാനുമായി ജയേന്ദ്ര സരസ്വതി വിജയേന്ദ്രയോട് 20 ലക്ഷം ആവശ്യപ്പെട്ടതായും രഘു പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+