ആലുവ കൂട്ടക്കൊല: പ്രതി കുറ്റക്കാരനെന്ന് കോടതി
കൊച്ചി: ആലുവ കൊലക്കേസില്‍ പ്രതിയായ ആന്റണി കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി . ഇയാള്‍ക്കുള്ള ശിക്ഷ ഫെബ്രവരി രണ്ടിനു വിധിക്കും.
2001 ജനവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റിന്‍, ഭാര്യ മേരി, മക്കളായ ജെന്‍സണ്‍, ദിവ്യ, അഗസ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരെ ആന്റണി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുവാണ് ആന്റണി.
കൊലപാതകം, മോഷണം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് ആന്റണിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
2001 ഫെബ്രുവരി 18ന് അറസ്റിലായ ആന്റണിക്ക് 2002 ജനുവരി 25നു കോടതി ജാമ്യമനുവദിച്ചിരുന്നു.












Click it and Unblock the Notifications