Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ്: മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിരുന്നെങ്കില്‍ ആ ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്രബജറ്റ് തയ്യാറാക്കാന്‍ സാധിക്കുമായിരുന്നു.

കേരളത്തിന്റെ ആവശ്യങ്ങളെന്തൊക്കെയെന്നു കാണിക്കണമെന്നാനശ്യപ്പെട്ട് കേന്ദ്രധനമന്ത്രാലയം കേരളത്തിലേക്കു കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിനു കേരളം മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഡിസംബര്‍ 28നാണ് കേന്ദ്രം ചീഫ് സെക്രട്ടറി ബാബു ജേക്കബ്ബിന് കത്തയച്ചത്. കത്തു കിട്ടിയതായി ചീഫ് സെക്രട്ടറി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കത്തിന്റെ കോപ്പി ഓരോ വകുപ്പിലേക്കും പോയിട്ടുണ്ടെന്നും അവരവരുടെ ആവശ്യങ്ങളറിയിക്കാന്‍ വിവിധ വകുപ്പുകളോടാവശ്യപ്പെട്ടിരുന്നെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഈ ആവശ്യങ്ങള്‍ ഇതുവരെ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതു കേരളത്തിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ഇതുകാരണം കേന്ദ്രബഡ്ജറ്റില്‍ കേരളത്തിന് ആവശ്യമായ പരിഗണന ലഭിക്കാതെ പോകും.

നിയമസഭയുടെ ബജറ്റ് സമ്മേളത്തില്‍ പ്രതിപക്ഷം ഈ വിഷയമുന്നയിക്കുമെന്നാണു കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+