നരേന്ദ്രന്‍ റിപ്പോര്‍ട്ട്: സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഏരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയതിന് ശേഷം നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ജനവരി 31 തിങ്കളാഴ്ച ഇസഹാക്ക് കുരിക്കള്‍, നാലകത്ത് സൂപ്പി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഏതു സമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ സംവരണവും സര്‍ക്കാര്‍ അനുവദിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications