Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമ്മേളനത്തിന് മലപ്പുറം ഒരുങ്ങി

മലപ്പുറം: ഫിബ്രവരി 19ന് ആരംഭിക്കുന്ന മലപ്പുറത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നു. നാല് ദിവസത്തെ സമ്മേളനം വന്‍വിജയമാക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തുന്നുണ്ടെന്ന് സിപിഎം നേതാവ് വിജയരാഘവന്‍ എംപി പറഞ്ഞു.

70,000 സിപിഎം പ്രവര്‍ത്തകര്‍ സമ്മേളനത്തിനായുള്ള ഒരുക്കങ്ങളില്‍ രാവും പകലും വ്യാപൃതരാണ്. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ 1001 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

ജില്ലയുടെ എല്ലാ ഭാഗത്തും ചുവന്ന കൊടി പാറിപ്പറക്കുന്നതു കാണാം. പതിനായിരത്തോളം ബാനറുകളും ബോര്‍ഡുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുസ്ലിം കേന്ദ്രമായ മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ കമ്യൂണിസ്റ് നേതാക്കളുടെ ചിത്രത്തിന് പുറമെ അന്തരിച്ച പാലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ ചിത്രവുമുണ്ട്.

സമ്മേളനത്തിന്റെ ചെലവിനായി 50 ലക്ഷം രൂപ ജനങ്ങളില്‍ നിന്ന് സംഭാവനയായി പിരിച്ചിട്ടുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി ഫിബ്രവരി അഞ്ച് മുതല്‍ വിവിധ വിഷയങ്ങളില്‍ 18 സെമിനാറുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ ആറ് മുതല്‍ 12 വരെ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+