Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി നിരോധനം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ലോട്ടറി നിരോധനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നതിനും സംസ്ഥാന ഭാഗ്യക്കുറി നിലനിര്‍ത്തുന്നതിനും നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച് പ്രതിപക്ഷവുമായി നാളെ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാതെ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.

സംസ്ഥാനത്ത് ലോട്ടറി നിരോധനത്തിന്റെ ആവശ്യമില്ലെന്ന് ഇറങ്ങിപ്പോക്കിന് ശേഷം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിന് പകരം മൂന്ന് ലക്ഷം പേരെ പട്ടിണിയിലാക്കി സംസ്ഥാന ലോട്ടറി നിരോധിച്ചതിന് യാതൊരു ന്യായീകരണവുമില്ല.

ലോട്ടറി നിരോധനത്തിന് സര്‍ക്കാരിന് വ്യക്തമായ കാരണം പറയാനില്ലെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+