ലോട്ടറി നിരോധനത്തിനെതിരെ തെന്നലയും
തിരുവനന്തപുരം: ലോട്ടറി നിരോധനത്തിനെതിരെയ യുഡിഎഫില്‍ പ്രതിഷേധം ശക്തമാവുന്നു. കെ. മുരളീധരനും കെ. കരുണാകരനും പി. പി. തങ്കച്ചനും പിന്നാലെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും ലോട്ടറി നിരോധനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.
ലോട്ടറി നിരോധനം പ്രഖ്യാപിച്ചയുടനെ ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണെന്ന് തെന്നല വ്യക്തമാക്കി.
ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്ത പാവങ്ങള്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത് ലോട്ടറിയിലൂടെയാണ്. ഈ സത്യം മനസിലാക്കി സര്‍ക്കാര്‍ സാമൂഹികമായ കടമ മനസിലാക്കുകയും യുക്തമായ തീരുമാനമെടുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്- തെന്നല പറഞ്ഞു.
നിരോധനത്തിനെതിരെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും രംഗത്തുവന്നിട്ടുണ്ട്. നിരോധനം റദ്ദാക്കണമെന്ന് ടി. എം. ജേക്കബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തില്‍ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications