അമൃതാനന്ദമയി ശ്രീലങ്ക സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: ശ്രീലങ്കയിലെ സുനാമി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ അമൃതാനന്ദമയി ഫെബ്രവരി ഒന്നിനു പുറപ്പെടുമെന്ന് അമൃതാനന്ദമയീ മഠം അറിയിച്ചു. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അമൃതാനന്ദമയിയെ ക്ഷണിച്ചിരുന്നു.
കേരളത്തില്‍ സുനാമി ദുരന്തത്തില്‍ തകര്‍ന്ന എല്ലാ വീടുകളും പുനര്‍നിര്‍മിക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ അമ്മ അറിയിച്ചിരുന്നു.
തമിഴ്നാട്ടിലും മഠം ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അവിടെ 2500ളം വീടുകള്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. നാഗപട്ടണത്തെ 350ളം അനാഥരെയും രണ്ടു ഗ്രാമങ്ങളെയും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മൂന്നുഗ്രാമങ്ങളെയും അമൃതാനന്ദമയി മഠം ദത്തെടുത്തിട്ടുണ്ട്.












Click it and Unblock the Notifications