Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പൂട്ടി

കൊല്ലം: ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന മിക്കവാറും എല്ലാ ദുരിതാശ്വാസ ക്യാമ്പുകളും പൂട്ടി. പുനരധിവാസം സംബന്ധിച്ച് അധികൃതരില്‍ നിന്നും യാതൊരു ഉറപ്പും ലഭിക്കാത്തതിനാല്‍ ദുരന്ത ബാധിതര്‍ കടുത്ത ആശങ്കയിലാണ്.

സൈനികര്‍ നടത്തുന്ന ഒരു ക്യാമ്പ് വലിയകുളങ്ങരയില്‍ ഒരു മാസമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പിന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

സൈനികര്‍ നടത്തുന്ന ക്യാമ്പ് അടച്ചേക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സൈനികരെ പോകാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അവര്‍ ഇപ്പോള്‍ തങ്ങളുടെ ദൈവങ്ങളാണെന്നും ക്യാമ്പിലെ അന്തേവാസിയായ രാജമല്ലി പറഞ്ഞു.

പുനരധിവാസത്തിനായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ക്യാമ്പിലെ അന്തേവാസികള്‍ പറഞ്ഞു. സുനാമി ദുരന്തത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്തിലെ നൂറോളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

സൈനികര്‍ നടത്തുന്ന ക്യാമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനൊപ്പം കൗണ്‍സിലിംഗും നടത്തിവരുന്നുണ്ട്. ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പും ഇതുതന്നെ. ഒക്ഷേ എത്രകാലം ക്യാമ്പ് നടത്തുമെന്ന് സൈനികര്‍ വ്യക്തമാക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+