സുനാമി ഫണ്ടിലേക്ക് 15.22 കോടി രൂപ ലഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ സന്നദ്ധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ നിധിയിലേക്ക് 15.22 കോടി രൂപ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 11.66 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ദുരന്തത്തില്‍ കേരളത്തില്‍ 171 മലയാളികളും അന്യസംസ്ഥാനങ്ങളില്‍ 32 മലയാളികളും മരിച്ചിട്ടുണ്ട്.
കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തോട് 1,358.62 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 100 കോടി രൂപയാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications