ബിഎസ്എന്‍എല്‍ പുതിയ സ്കീം നേരത്തെ നിര്‍ത്തി
തിരുവനന്തപുരം: മാസത്തില്‍ 140 രൂപ വാടക നല്‍കേണ്ട ബിഎസ്എന്‍എല്ലിന്റെ പുതിയ പോസ്റ് പെയിഡ് സ്കീം കാലാവധിക്ക് മുമ്പുതന്നെ നിര്‍ത്തി.
ഫിബ്രവരി 28 വരെയാണ് പുതിയ സ്കീമിന് അപേക്ഷിക്കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും ജനവരി 28ന് തന്നെ സ്കീം നിര്‍ത്തി. ഒരു മാസം മുമ്പ് സ്കീം പിന്‍വലിച്ചതിന് ബിഎസ്എന്‍എല്‍ അധികൃതര്‍ കാരണമായി പറയുന്നത് ലക്ഷ്യമിട്ടിരുന്ന 30,000 വരിക്കാര്‍ ആയിക്കഴിഞ്ഞുവെന്നതാണ്. അതേ സമയം മറ്റു സംസ്ഥാനങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ ഈ സ്കീമിന് ഫിബ്രവരി 28 വരെ അപേക്ഷിക്കാം.
പുതുവത്സര സമ്മാനമായി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച സ്കീമിന് കേരളത്തില്‍ നിന്നും നല്ല പ്രതികരണമാണുണ്ടായിരുന്നത്. പ്രതിമാസം 140 രൂപ മാത്രം വാടകയായി നല്‍കേണ്ട കണക്ഷനെടുക്കാന്‍ ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
ലോക്കല്‍ കോളുകള്‍ക്ക് മിനുട്ടില്‍ 1.20 രൂപ ഈടാക്കുന്ന ഈ സ്കീമില്‍ 200 രൂപ മാത്രമാണ് ആക്ടിവേഷന്‍ ചാര്‍ജ്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികളിലെ ഉപഭോക്താക്കള്‍ക്കും നിക്ഷേപം നല്‍കേണ്ടതില്ല.
യാതൊരു മുന്നറിയിപ്പുമില്ലാതെ സ്കീം പിന്‍വലിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications