ഗോവ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടു തേടും
പനാജി: ഗോവയിലെ മനോഹര്‍ പാരികര്‍ സര്‍ക്കാര്‍ ഫെബ്രുവരി രണ്ട് ബുധനാഴ്ച വിശ്വാസവോട്ടു തേടും. വിശ്വാസവോട്ടെടുപ്പിനായി സഭ ചേരുന്ന കാര്യം ഗവര്‍ണര്‍ എസ്.സി ജാമിര്‍ സ്പീക്കര്‍ വിശ്വാസ് സത്കാറിനെ ഔദ്യോഗികമായി അറിയിച്ചേക്കും.
വോട്ടെടുപ്പില്‍ തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് മനോഹര്‍ പാരികര്‍ വിശ്വാസം പ്രകടിപ്പിച്ചു.
യുജിഡിപിയിലെ നാല് എംഎല്‍എമാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിസന്ധിയിലായത്. എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് സര്‍ക്കാരിനും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിനും 18 വീതം എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications