കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പു യാദവ് ആര്‍ജെഡി വിടുന്നു

  • By Staff
Google Oneindia Malayalam News

പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് തിരിച്ചടിനല്‍കി കൊണ്ട് ലോക്സഭാംഗം പപ്പുയാദവ് (രാജേഷ് രഞ്ജന്‍) പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗത്വം രാജി വച്ചു.

സിപിഎം എംഎല്‍എ അജിത് സര്‍ക്കാരിനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പപ്പു യാദവ് ലാലുവിന് രാജിക്കത്ത് അയച്ചിട്ടുണ്ട്. പപ്പുയാദവിന് സ്വാധീനമുള്ള മധേപുര, പുനിയ, സഹര്‍സ ജില്ലകളില്‍ തന്റെ അനുയായികള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പപ്പു യാദവ് ആര്‍ജെഡിയില്‍ നിന്നും രാജിവച്ചത്.

ഈ മണ്ഡലങ്ങളില്‍ ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും പപ്പു യാദവ് ആഹ്വാനം ചെയ്തിട്ടുണ്ട്. മധേപുര മണ്ഡലത്തിലെ എംപിയാണ് പപ്പു യാദവ്.

പപ്പു യാദവ് ആര്‍ജെഡി അംഗത്വവും ലോക്സഭാംഗത്വവും രാജിവയ്ക്കുമെന്ന് അയാളുടെ വക്താവ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X