ജയേന്ദ്ര ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നല്‍കി
ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി ഒരു മുന്‍കൂര്‍ജാമ്യാപേക്ഷ കൂടി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മഠത്തിന്റെ അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകളില്‍ തിരിമറി നടത്തിയെന്ന കേസില്‍ തന്നെ അറസ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക രേഖപ്പെടുത്തിയാണ് ജയേന്ദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പൂജാരിയായ തിരുകോഷ്ടിയൂര്‍ മാധവനെ ആക്രമിച്ച കേസില്‍ നേരത്തെ ജയേന്ദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് മറ്റൊരു കേസില്‍ കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കാഞ്ചി മഠത്തിന്റെ ലെഡ്ജര്‍ ബുക്കില്‍ ചില പേജുകള്‍ നീക്കം ചെയ്യുകയും വ്യാജമായി ചില പേജുകള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications