വിജയേന്ദ്ര ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസിലെ രണ്ടാം പ്രതിയായ കാഞ്ചി ഇളയ മഠാധിപതി വിജയേന്ദ്ര സരസ്വതി ഫിബ്രവരി ഒന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
വിജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ജനവരി 27ന് തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെയാണ് തനിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേ കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് ജാമ്യം അനുവദിച്ച സുപ്രിം കോടതിയുടെ വിധിയിലെ നിഗമനങ്ങള്‍ സെഷന്‍സ് കോടതി പരിഗണിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ തന്നെ ജാമ്യം അനുവദിക്കാവുന്ന കേസാണിതെന്ന് സുപ്രിം കോടതി ഉത്തരവില്‍ പറയുന്നതായി വിജയേന്ദ്ര ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷ ഫിബ്രവരി രണ്ട് ബുധനാഴ്ച കോടതിയുടെ പരിഗണനക്ക് വന്നേക്കും.












Click it and Unblock the Notifications