Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി: പ്രതിപക്ഷവുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നിലനിര്‍ത്താന്‍ നിയമനിര്‍മാണം നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ഫിബ്രവരി ഒന്ന് ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രതിപക്ഷവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും.

കേരള ഭാഗ്യക്കുറി നിരോധിച്ചത് അഭിമാനപ്രശ്നമായൊന്നും താന്‍ കാണുന്നില്ല. അത് പുന:സ്ഥാപിക്കാന്‍ നിയമപരമായ എന്തെങ്കിലും പഴുതുണ്ടെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്- പ്രത്യേക മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഭാഗ്യക്കുറി നിരോധനം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് ശരിയാണ്. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയിരുന്നില്ല. ജനവരി 25ന് മുമ്പ് ഇതുസംബന്ധിച്ച് നടപടിയെടുത്തിരുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കേണ്ടിവരുമായിരുന്നു. ഇത് ഒഴിവാക്കാന്‍ കേരള ഭാഗ്യക്കുറിയും നിരോധിക്കുക എന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്.

ഓണ്‍ലൈന്‍ ലോട്ടറികള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ എടുത്ത നടപടി ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ കേസില്‍ കീഴ്ക്കോടതികളില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ കഴമ്പില്ല- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+