കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ നടപടിയില്ല
തിരുവനന്തപുരം: അന്വേഷണ കമ്മിഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ പി. സി. ജോര്‍ജ് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷനുകളുടെ ശുപാര്‍ശകളിന്മേല്‍ നടപടിയെടുത്തതായുള്ള ഒരു ഉദാഹരണം പോലും കണ്ടെത്താന്‍ ഉപസമിതിക്ക് കഴിഞ്ഞില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കമ്മിഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാവണമെന്നാണ് ചട്ടം. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ നടപടി എടുത്തതായുള്ള യാതൊരു റിപ്പോര്‍ട്ടും നിയമസഭാ സമിതിക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല- ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications