സഭയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജേക്കബ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രീതികളെ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് നിയമസഭയില്‍ നിശിതമായി വിമര്‍ശിച്ചു. യുഡിഎഫിനെയോ സ്വന്തം പാര്‍ട്ടിയെയോ വിശ്വാസത്തിലെടുക്കാതെയാണ് ഉമ്മന്‍ചാണ്ടി സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് ജേക്കബ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ അമിതമായ ഭൂരിപക്ഷമാണ് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുന്നതിന് കാരണം. ലോട്ടറി നിരോധനം, മദ്യനയം, പിഎസ്സി അംഗങ്ങളുടെ നിയമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളൊന്നും യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ലാ വിഷയങ്ങളും യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമായിരുന്നു.
ഒരു പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കണം. ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി സാമാന്യമര്യാദ പാലിക്കണമെന്ന് ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications