Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഭീഷണിക്കു വഴങ്ങരുത്: എന്‍എസ്എസ്

ചങ്ങനാശ്ശേരി: ലീഗ് ഭീഷണിക്കു വഴങ്ങരുതെന്നും ഭീഷണിക്കു വഴങ്ങി നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായരും പറഞ്ഞു.

നിയമ,നീതി വിരുദ്ധമായ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെപ്പറ്റി എന്‍എസ്എസ് ശ്രദ്ധിക്കുന്നുണ്ട്. സംവരണാനുകൂല്യം ലഭിക്കുന്നതിനെപ്പറ്റി 2000 വരെയുള്ള കണക്ക് പരിശോധിക്കാതെ, 2004 വരെയുള്ള രേഖകളും പരിശോധിച്ചുവേണം മുഖ്യമന്ത്രി മറുപടി പറയാന്‍. മുസ്ലിം ലീഗ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിലനില്‍പ്പിന്റെ പ്രശ്നമായാണ് കാണുന്നത്.

നീതി നടപ്പാക്കാന്‍ ബാധ്യസ്ഥതയുള്ള സര്‍ക്കാര്‍ ലീഗ് ഭീഷണിക്കു വഴങ്ങിയാല്‍ പരിണിതഫലങ്ങളനുഭവിക്കേണ്ടിവരുമെന്നും എന്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+