പിഎസ്സി: ഹര്‍ജിയിലുള്ള വിധി മാറ്റിവച്ചു
കൊച്ചി: പിഎസ്സിയില്‍ പുതുതായി 12 അംഗങ്ങളെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചു. ഹര്‍ജിയിലുള്ള വാദം കേട്ട ശേഷം ചീഫ് ജസ്റിസ് ബി.സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് എ.കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിപ്രസ്താവന മാറ്റിയത്.
പിഎസ്സി അംഗങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും രാഷ്ട്രീയപരിഗണന വച്ചാണ് പിഎസ്സിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയതെന്നും ഈ നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പിഎസ്സിയുടെ ജോലിഭാരം കുറയ്ക്കാനാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയതെന്ന് ഹര്‍ജിക്കു മറുപടിയായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. വിവിധ സര്‍ക്കാര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പിഎസ്സിയില്‍ വേണ്ടത്ര അംഗങ്ങളില്ലാത്തതു കാരണം മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ എണ്ണം 45 ലക്ഷം കവിയുന്ന സാഹചര്യത്തില്‍ ഇതിനായി സത്വരപരിഹാരമെന്ന നിലയിലാണ് പിഎസ്സി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായ യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും രാഷ്ട്രീയബന്ധങ്ങളുള്ളവരെ മുന്‍പും പിഎസ്സി അംഗങ്ങളായി നിയമിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications