കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് അരിവില കൂടുന്നു

  • By Staff
Google Oneindia Malayalam News

തോപ്പുംപടി: വിപണിയില്‍ അരിവിലയില്‍ റെക്കോഡ് വര്‍ദ്ധന. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മുന്തിയ ഇനം അരികള്‍ക്കാണ് വില കൂടിയിരിക്കുന്നത്. മൊത്തവിപണിയില്‍ ഒരു ക്വിന്റലിന്മേല്‍ 200 രൂപവരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ജയ, മസൂരി ഇനങ്ങള്‍ക്കാണ് വന്‍ വിലക്കയറ്റം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരി ഉല്‍പാദനത്തില്‍ കുറവുണ്ടായതും വന്‍തോതില്‍ അരി കയറ്റുമതി ചെയ്യുന്നതുമാണ് വിലക്കയറ്റത്തിനു കാരണം.

ക്രാന്തി, സുരേഖ ഇനങ്ങളില്‍പ്പെട്ട നെല്ല് വേണ്ടത്ര സംഭരിച്ചിരുന്നെങ്കിലും, ഇവ യഥാസമയത്ത് അരിയാക്കി വിപണിയിലെത്തിക്കുവാന്‍ കഴിഞ്ഞില്ല. മൊത്തവിപണിയില്‍ ക്വിന്റലിന് 1100-1200 രൂപ ഉണ്ടായിരുന്ന അരിക്ക് 1300-1400 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.

യൂറോപ്പ്, ആിക്കന്‍ രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കാണ് അരി കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. ജമ്മു-കാശ്മീരിലേക്ക് പച്ചരിയുംകൂടുതലായി പോകുന്നുണ്ട്. അതേ സമയം സംസ്ഥാനത്തു തന്നെ വിളവിറക്കുന്ന മട്ട അരിക്ക് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X