സൂര്യനെല്ലി: സമര്‍പ്പിച്ചത് വ്യാജമൊഴിയെന്ന് ആരോപണം
കോട്ടയം: സൂര്യനെല്ലി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചത് പെണ്‍കുട്ടിയുടെ വ്യാജമൊഴിയാണെന്ന് കേസിലെ രണ്ടാം പ്രതി ഉഷയ്ക്കു വേണ്ടി ഹാജരായ അഡ്വ. ടൈറ്റസ് മാണി ആരോപിച്ചു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാര്‍ദനക്കുറുപ്പിന്റെ അറിവോടെയായിരുന്നു ഇതെന്ന് ഫിബ്രവരി ഒന്ന് ചൊവ്വാഴ്ച ടൈറ്റസ് മാണി കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ 14 പേജുള്ള ആദ്യമൊഴിക്ക് പകരം 23 പേജുള്ള വ്യാജമൊഴി എഴുതിയുണ്ടാക്കുകയായിരുന്നു. ഈ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചതും. പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കാനുള്ള കാരണം ഇതാണ്- ടൈറ്റസ് മാണി പറഞ്ഞു.












Click it and Unblock the Notifications