കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമദ്യം പൂര്‍ണമായി തടയാനാവില്ല: വക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ-മദ്യവും സ്പിരിറ്റും കടത്തുന്നത് പൂര്‍ണമായും തടയുക അസാധ്യമാണെന്ന് എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്കു തടയാന്‍ ആവുന്ന നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാഹന പരിശോധനകളും റെയ്ഡുകളും നടത്തി മദ്യം കടത്തുന്നത് തടയാന്‍ കര്‍ശന നടപടികള്‍ എടുക്കുന്നുണ്ട്. ജ-ില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സേനയെ വിന്യസിക്കാനും ഉദ്ദേശമുണ്ട്.

അനധികൃതമായി ചാരായം വിറ്റതായി കണ്ടെത്തിയ 45 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം റദ്ദാക്കിയെന്നും എക്സൈസ് മന്ത്രി അറിയിച്ചു. 160535.8 ലിറ്റര്‍ സ്പിരിറ്റ് ഈ കാലയളവില്‍ പിടിച്ചു. 74 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.53 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പാലക്കാട് , വാളയാര്‍ അതിര്‍ത്തികളില്‍ സ്വകാര്യ വ്യക്തികള്‍ സ്വന്തം സ്ഥലത്തിലൂടെ റോഡുകള്‍ വെട്ടി കള്ളക്കടത്ത് നടത്തുന്നുണ്ട്. ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം നല്‍കിയതായി വക്കം പറഞ്ഞു.

എക്സൈസ് വകുപ്പില്‍ അഴിമതി ഉണ്ടെന്ന് സമ്മതിച്ച മന്ത്രി ഇത് തടയാന്‍ സഹായിക്കുന്ന ഏതു നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുമെന്നും അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X