Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ സന്മനസിനെ മാനിക്കുന്നില്ല: വെള്ളാപ്പള്ളി

കൊല്ലം: സുനാമി ബാധിതരെ സഹായിക്കാന്‍ മനസു കാണിച്ച മാതാ അമൃതാനന്ദമയിക്കെതിരെ പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

സുനാമി ദുരന്തം പാര്‍ട്ടിക്കും ഗ്രൂപ്പിനും വളമായിട്ടാണ് ചിലര്‍ ഉപയോഗിക്കുന്നത്. ദുരിതബാധിത പ്രദേശത്ത് തട്ടുപന്തല്‍കെട്ടി പലരും രാഷ്ട്രീയം വളര്‍ത്തുകയാണ്. എന്നാല്‍ ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ അമൃതാനന്ദമയി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇത് ഹിന്ദു സമുദായത്തോടുള്ള അവഹേളനമാണ്. മറ്റ് സമുദായങ്ങളിലെ ആരെങ്കിലുമായിരുന്നു സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍, മേടയില്‍ പോയിരുന്നു ചര്‍ച്ച ചെയ്ത് സഹായങ്ങള്‍ നടപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്നിട്ടിറങ്ങുമായിരുന്നു.

സര്‍ക്കാര്‍ നടപടികള്‍ക്ക് കാക്കാതെ ദുരന്തബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ നേരിട്ട് നേതൃത്വം നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+