വിമാനത്താവളത്തില്‍ തീപിടുത്തം: ഒരാള്‍ മരിച്ചു
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഫെബ്രവരി രണ്ടിന് പുലര്‍ച്ചെ രണ്ടരയോടു കൂടിയുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്റോറന്റിലെ അടുക്കളയില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. റസ്റോറന്റ് ജീവനക്കാരനാണ് മരിച്ചത്.
ഇതുമൂലം ഇവിടെ നിന്നും പുറപ്പെടേണ്ടിയിരുന്ന ആറോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. ബാംഗ്ലൂര്‍ വഴി ദില്ലിയിലേക്കു പോകേണ്ട ജെറ്റ്, സഹാറ വിമാനങ്ങള്‍ 90 മിനിട്ട് വൈകി. രാവിലെ ആറു മണിക്കു പുറപ്പെടേണ്ട ഈ വിമാനങ്ങള്‍ ഏഴരയ്ക്കും ഏഴ് നാല്‍പതിനുമാണ് പുറപ്പെട്ടത്. ബാംഗ്ലൂരിലിറങ്ങേണ്ട ഷാര്‍ജ വിമാനം ഹൈദരാബാദിലേക്കു തിരിച്ചു വിടുകയും ചെയ്തു.
ഏഴോളം ഫയര്‍എഞ്ചിനുകള്‍ എത്തി തീയണച്ച ശേഷം രാവിലെ എട്ടുമണിയോടു കൂടിയാണ് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത്.












Click it and Unblock the Notifications