ടെലകോം നിക്ഷേപം: ആര്‍എസ്പി എതിര്‍ത്തു
ദില്ലി: ടെലകോം രംഗത്ത് വിദേശനിക്ഷേപരിധി ഉയര്‍ത്താനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനത്തെ ആര്‍എസ്പി എതിര്‍ത്തു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാതെ സ്വന്തം തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും പാര്‍ട്ടി നേതാവ് അബനി റോയ് കുറ്റപ്പെടുത്തി.
നിക്ഷിപ്ത താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ജനദ്ര്രോഹനടപടികളുമായി സര്‍ക്കാര്‍ മുന്‍പോട്ടു പോകുകയാണ് സര്‍ക്കാരെന്ന് തങ്ങള്‍ക്കു തോന്നിയാല്‍ സര്‍ക്കാരിനു നല്‍കുന്ന പിന്തുണയെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
പൊതുമിനിമം പരിപാടിയിലംഗീകരിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ഒന്‍പതു മാസത്തെ ഭരണം കൊണ്ടു മനസിലായത്. തൊഴിലുറപ്പു നല്‍കുന്ന ബില്ലും പിഎഫിലെ പലിശനിരക്കു വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.
ഫെബ്രവരി 17 മുതല്‍ 20 വരെ പോണ്ടിച്ചേരിയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയസമ്മേളനം ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമെന്ന് അബനി റോയ് അറിയിച്ചു.












Click it and Unblock the Notifications