Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലികോം: വിദേശനിക്ഷേപം കൂട്ടാന്‍ തീരുമാനം

ദില്ലി: ടെലികോം മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ടെലികോം, വ്യോമയാനം, ഇന്‍ഷ്വറന്‍സ് മേഖലകളില്‍ വിദേശ നിക്ഷേപ പരിധി കൂട്ടാന്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു. വ്യോമയാന മേഖലയില്‍ ഉപാധികളോടെ വിദേശനിക്ഷേപ പരിധി കൂട്ടാന്‍ നേരത്തെ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു.

12-ാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കാനും ദേശീയ വൈദ്യുതി നയത്തിന് അംഗീകാരം നല്‍കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി ധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു. 2004 ഡിസംബര്‍ 14നാണ് 12-ാം ധനകാര്യ കമ്മിഷന്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേ സമയം തങ്ങളോട് കൂടിയാലോചിക്കാതെയാണ് ടെലികോം മേഖലയില്‍ വിദേശനിക്ഷേപ പരിധി കൂട്ടാന്‍ തീരുമാനിച്ചതെന്ന് ഇടതുകക്ഷികള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+