Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: രഘുവും സുന്ദരേശയ്യരും ഹര്‍ജി നല്‍കി

കാഞ്ചീപുരം: തങ്ങളുടെ മേല്‍ ഗുണ്ടാനിയമപ്രകാരം കേസെടുത്തതിനെതിരെ കാഞ്ചി മഠം മാനേജര്‍ സുന്ദരേശയ്യരും വിജയേന്ദ്രയുടെ സഹോദരന്‍ രഘുവും ജില്ലാകളക്ടര്‍ക്ക് ഹര്‍ജി നല്‍കി.

ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായ രഘു, സുന്ദരേശയ്യര്‍ എന്നിവരുടെ മേല്‍ ജനവരി 22ന് ഗുണ്ടാനിയമപ്രകാരം തമിഴ്നാട് പൊലീസ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്ര്രിലായവര്‍ക്ക് സാധാരണ കോടതികളില്‍ നിന്ന് ജാമ്യം ലഭിക്കില്ല. ഹൈക്കോടതിയിലെ ഏതെങ്കിലും മുന്‍ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിക്കു മാത്രമെ ഇവരുടെ കേസ് പരിഗണിക്കാനാവൂ. ഗുണ്ടാനിയമപ്രകാരം കേസെടുത്താല്‍ എതിര്‍പ്പുണ്ടെങ്കില്‍ 12 ദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് ഹര്‍ജി സമര്‍പ്പിക്കണമെന്നാണ് നിയമം.

രഘുവിനു വേണ്ടി വക്കീലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുന്ദരേശയ്യരുടെ ഹര്‍ജി തപാല്‍ വഴിയാണ് അയച്ചത്.

ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായ 10പേര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+