പാറ്റ്നയില്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു
പാറ്റ്ന: ബീഹാറില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ദില്ലി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി കിഷ്ലെ കോമളിനെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. കിഷ്ലെ പട്ടേല്‍ നഗറിലെ വീട്ടില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 19ന് സ്കൂളിലേക്കു പോകുന്ന വഴിയാണ് കിഷ്ലെയെ തട്ടിക്കൊണ്ടുപോയത്. കിഷ്ലെയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിക്കുകയും രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
കിഷ്ലെയെ കൂടാതെ മറ്റു രണ്ടുകുട്ടികളെയും പാറ്റ്നയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
കുട്ടികളുടെ മോചനം വൈകുന്നത് ബീഹാറിലെ ഭരണകക്ഷിയായ ആര്‍ജെഡിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപിയുള്‍പ്പെടെയുള്ള കക്ഷികള്‍ ഈ സംഭവം ബീഹാറില്‍ ആര്‍ജെഡിക്കെതിരായ പ്രചാരണായുധമായി ഉപയോഗിച്ചുവരികയാണ്.


Click it and Unblock the Notifications