സാര്‍ക്ക് ഉച്ചകോടിയില്‍ മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല
ദില്ലി: ഫിബ്രവരി ആറ് മുതല്‍ ധാക്കയില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പങ്കെടുക്കില്ല.
നേപ്പാളില്‍ ദുബൈ സര്‍ക്കാരിനെ പിരിച്ചുവിട്ട് ജ്ഞാനേന്ദ്ര രാജാവ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചത്. നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവിന്റെ നടപടിയെ ജനാധിപത്യത്തിനുള്ള തിരിച്ചടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഉച്ചകോടി നടത്തുന്നത് നേപ്പാളിലെ രാജാവിന്റെ നടപടിയെ ന്യായീകരിക്കലാവുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
മന്‍മോഹന്‍സിംഗ് പങ്കെടുക്കാത്തതിനാല്‍ സാര്‍ക്ക് ഉച്ചകോടി റദ്ദാക്കാന്‍ സാധ്യതയുണ്ട്. സാര്‍ക്ക് ഉച്ചകോടിയില്‍ അംഗങ്ങളായ ഏഴ് രാജ്യങ്ങളുടെയും തലവന്‍മാര്‍ പങ്കെടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതിനാലാണിത്.
പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനിയുമായും മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും ഫിബ്രവരി രണ്ട് ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം.












Click it and Unblock the Notifications