ജയേന്ദ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റി
ചെന്നൈ: മഠത്തിലെ കണക്കുകളില്‍ തിരിമറി നടത്തിയെന്ന കുറ്റമാരോപിച്ച് പൊലീസ് അറസ്റു ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഫെബ്രവരി നാലിലേക്കു മാറ്റി.
കേസ് കൈകാര്യം ചെയ്യുന്ന തമിഴ്നാട് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ദൊരൈസ്വാമിക്ക് മറ്റൊരു കേസുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഹര്‍ജി പരിഗണിക്കുന്നതു മാറ്റണമെന്നും സര്‍ക്കാര്‍ വക്കീല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിയത്.
മറ്റു രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതു കൊണ്ട് ഗൂഢോദ്ദേശ്യത്തോടെ പൊലീസ് തനിക്കെതിരെ കേസെടുക്കാനും അറസ്റുചെയ്യാനും സാധ്യതയുണ്ടെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജയേന്ദ്ര ബോധിപ്പിച്ചിട്ടുണ്ട്.
മഠത്തിലെ കണക്കുപുസ്തകത്തിന്റെ ചില പേജുകള്‍ കീറിമാറ്റിയതായി നേരത്തെ പൊലീസ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications