ആലുവ കൂട്ടക്കൊല: ആന്റണിക്ക് വധശിക്ഷ
കൊച്ചി: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിക്ക് പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചു.
അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസാണ് ഇതെന്ന് വിധി പ്രഖ്യാപിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി കമാല്‍പാഷ ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികള്‍ കൂടി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ടത് കണക്കിലെടുക്കുമ്പോള്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ടെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി.
ഫിബ്രവരി രണ്ട് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും ശിക്ഷ നടപ്പിലാക്കുന്നത്.
2001 ജനവരി ആറിന് നടന്ന കൂട്ടക്കൊല ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. താന്‍ കേസില്‍ പ്രതിയായതിന് ശേഷം ആലംബമില്ലാതായ കുടുംബത്തിന്റെ സ്ഥിതി കണക്കിലെടുക്കണമെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും പ്രതി ആവശ്യപ്പെട്ടെങ്കിലും കോടതി പ്രതിയുടെ അഭ്യര്‍ഥനകള്‍ പരിഗണിച്ചില്ല.












Click it and Unblock the Notifications