Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ഫീസ്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ-ുകളിലെ ഫീസിനെ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സ്വാശ്രയ കോളജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസില്‍ നിന്ന് അധികം ഈടാക്കുന്നുവെന്നു കാട്ടി സിപിഐ അംഗം പി.എസ്. സുപാലാണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ ഇതെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിമാരുടെ വിശദീകരണം തൃപ്തികരമാണെന്ന് പ്രസ്താവിച്ച് പ്രമേയത്തിനുള്ള അവതരണാനുമതി ഡപ്യൂട്ടി സ്പീക്കര്‍ സുന്ദരന്‍ നാടാര്‍ നിഷേധിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപോകുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

മെരിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് പത്തിരട്ടി ഫീസ് ഈടാക്കുന്നുവെന്നും സര്‍ക്കാര്‍ സ്വകാര്യ മാനേജ-ുമന്റുകളുടെ തടവറയിലാണെന്ന് സുപാല്‍ ആരോപിച്ചു. മാനേജ-്മെന്റ് ആവശ്യപ്പെടുന്ന ഫീസ് അടയ്ക്കാന്‍ കഴിയാത്ത വിദ്യര്‍ത്ഥികളെ കോളജ-ുകളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനെതിരായി ഒന്നു ചെയ്യാത്ത സര്‍ക്കാര്‍ സ്വകാര്യമാനേജ-്മെന്റുകളെ സഹായിക്കുകയാണെന്നും സുപാല്‍ ആരോപിച്ചു.

സുപാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ ഹൈക്കോടതി വിധിയാണ് ഇത്തരമൊരു അവസ്ഥക്കു കാരണമെന്നും വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+