ഹിന്ദു മുന്നണിക്ക് രഹസ്യഅജന്‍ഡയില്ല: വെള്ളാപ്പള്ളി
പറവൂര്‍: ഹിന്ദുഐക്യമുന്നണിക്ക് രഹസ്യഅജന്‍ഡയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കര്‍ക്കും രാഷ്ട്രീയമോഹങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമരാജ്യവും രാമക്ഷേത്രവും ഹിന്ദുത്വവുമൊന്നും തങ്ങളുടെ പദ്ധതിയില്‍ വരുന്ന കാര്യങ്ങളല്ല.എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടെയും നിലപാട് തെരഞ്ഞെടുപ്പുസമയത്ത് വെളിപ്പെടുത്തും.
തങ്ങളുടെ സമുദായത്തെ വകവയ്ക്കാത്ത ഒരു രാഷ്ട്രീയക്കാരായും സഹകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി അറിയിച്ചു.












Click it and Unblock the Notifications