പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവിനെ ആദരിച്ചു
തിരുവനന്തപുരം: പ്രവാസി ഭാരതീയ അവാര്‍ഡ് നേടിയ മലയാളിയായ വിദേശബിസിനസുകാരന്‍ എം.എ യൂസഫലിയെ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ആദരിച്ചു.
വിദേശഇന്ത്യക്കാരനുള്ള ഏറ്റവും വലിയ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ മലയാളിയായി യൂസഫലിക്കു ലഭിച്ചത് കേരളത്തിനു ലഭിച്ച ബഹുമതിയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി എം.എം മുനീര്‍, നോര്‍ക്ക ചെയര്‍മാന്‍ എം.എം ഹസന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബിജെപി നേതാവ് ഒ. രാജഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവയടക്കം നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ശാഖകളുള്ള യൂസഫലിയുടെ ഇഎംകെഇ എന്ന വ്യവസായ ഗ്രൂപ്പ് നിരവധി ഇന്ത്യാക്കാര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications