കൊട്ടിയം കേസ്: ഷൈജുവിന് സഹായവാഗ്ദാനം
കോഴിക്കോട്: കൊട്ടിയം പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി ഷൈനിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച സഹോദരന്‍ ഷൈജുവിനെ നിയമപരമായി സഹായിക്കാന്‍ കോഴിക്കോട് ആകാശവാണി സ്റേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ സി.പി. രാജശേഖരന്‍ ഒരുങ്ങുന്നു.
അഭിമാനത്തിനേറ്റ മുറിവാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് ഷൈജുവിനെ നയിച്ചതെന്നും ഷൈജുവിന്റെ മാനസികാവസ്ഥ കണക്കിലെടുത്തതിനാലാണ് ഷൈജുവിനെ സഹായിക്കാന്‍ തീരുമാനിച്ചതെന്നും രാജശേഖരന്‍ പറഞ്ഞു. ഷൈജുവിന് ശിക്ഷ ലഭിക്കുകയാണെങ്കിലും അത് കഴിഞ്ഞാല്‍ പുനരധിവാസത്തിനുവേണ്ട നടപടികള്‍ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications