കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍വല്‍ക്കരണം നഷ്ടമുണ്ടാക്കിയില്ല: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കിയതിലൂടെ നഷ്ടമുണ്ടായിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു.

ഫിബ്രവരി രണ്ട് ബുധനാഴ്ച ചോദ്യോത്തരവേളയില്‍ കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കമ്പ്യൂട്ടര്‍വല്‍ക്കരണത്തില്‍ പ്രാഥമികമായ തെറ്റുകളും ഉപയോഗിക്കുന്നതില്‍ അപാകതകളുമുണ്ടായിട്ടുണ്ടാവാം. ഇത് അന്വേഷിക്കുന്നതിനായി സി-ഡാക്കിനെ നിയോഗിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡില്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പ്രതിപക്ഷാംഗങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതി ബോര്‍ഡില്‍ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന് തീരുമാനിച്ചത്- മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X