കെഎസ്ആര്‍ടിസിക്ക് 40.25 കോടി അനുവദിച്ചു: മന്ത്രി ശക്തന്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ കെഎസ്ആര്‍ടിസിക്കായി 40.25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി എന്‍.ശക്തന്‍ നിയമസഭയില്‍ അറിയിച്ചു. സിപിഐയിലെ ബിനോജ് വിശ്വത്തിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രയാസങ്ങളുണ്ടായിട്ടും കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 2,462 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരമാക്കിയിട്ടുണ്ട്. 353 കണ്ടക്ടര്‍മാര്‍ക്കടക്കം 800 പേര്‍ക്ക് ജോലിക്കയറ്റം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ബസ്ബോഡി നിര്‍മാണ കെട്ടിടങ്ങളിലെ മുഴുവന്‍ സൗകര്യങ്ങളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications