കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി പിന്‍വലിച്ചു
തിരുവനന്തപുരം: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്ന പൊതുതാല്‍പര്യഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിയിന്മേല്‍ കോടതിയില്‍ കേസ് നടന്നുവരികയാണ്.
കുഞ്ഞാലിക്കുട്ടിയും പൊലീസുദ്യോഗസ്ഥരുമടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് നിയമസഹായവേദി ചെയര്‍മാന്‍ അഡ്വ. സ്റീഫന്‍ റൊസാരിയോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് പിന്‍വലിച്ചത്. കേസിലെ മുഖ്യസാക്ഷി റജീനയെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തു വച്ച് പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
സൂര്യനെല്ലിക്കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ നിലനില്‍ക്കില്ലെന്ന് ബോധ്യം വന്നതിനാലാണ് കേസ് പിന്‍വലിക്കുന്നതെന്ന് സ്റീഫന്‍ റൊസാരിയോ അറിയിച്ചു.
കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ച് കോടതി ഫെബ്രവരി ഒന്‍പതിന് വിധി പറയും.


Click it and Unblock the Notifications